Thursday 10 April 2008

കൊല്ലം ബ്ലോഗ് ശില്‍പ്പശാല

കൊല്ലം ജില്ലയില്‍ ബ്ലോഗ് ശില്‍പ്പശാല നടത്തണമെന്ന് ആഗ്രഹിക്കുന്ന സുമനസ്സുകള്‍ ദയവായി 2008 ഏപ്രില്‍ 27 ന് കോഴിക്കോട് വച്ച് നടത്തപ്പെടുന്ന ബ്ലോഗ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത് നന്നായിരിക്കുമെന്ന് അറിയിക്കട്ടെ.(കോഴിക്കോട് ബ്ലോഗ് ശില്‍പ്പശാലയെക്കുറിച്ചുള്ള ജില്ലാ ബ്ലോഗിലേക്ക് ഇവിടെ ഞെക്കി പോകുക) അവിടെ നിന്നും ലഭിക്കുന്ന പരിചയവും കൂട്ടായ്മയും പുതിയ ബ്ലോഗ് ശില്‍പ്പശാല നടത്തുന്നതില്‍ ഉപകാരപ്രദമായിരിക്കും. ബ്ലോഗ് അക്കാദമിയുടെ ഘടനയും പ്രവര്‍ത്തന രീതികളും മനസ്സിലാക്കാന്‍ താഴെക്കൊടുത്ത വിവരണം വായിക്കുക:

ബ്ലോഗ് അക്കാദമി- എന്ത്,എന്തിന് ? കേരളാ ബ്ലോഗ് അക്കാദമി ഒരു അധികാര സ്ഥാപനമല്ല.നിശ്ചിത ഭരണ ഘടനയോ,ഭാരവാഹികളോ ഉള്ള സംഘടനയുമല്ല.ബ്ലോഗ് അക്കാദമി എന്നത് ഒരു ആശയത്തില്‍ നിന്നും ഉടലെടുത്ത താല്‍ക്കാലിക സംവിധാനമാണ്.വിഭാഗീയതക്കോ, ആശയ സമരത്തിനോ, ഈ വേദിയില്‍ സ്ഥാനമില്ല. ഇവിടെ എല്ലാവരും തുല്യരാണ്. അന്യരെ തുല്യരായി ബഹുമാനിക്കുന്നവര്‍ക്ക് അക്കാദമിയുടെ പ്രവര്‍ത്തനത്തില്‍ ഭാഗഭാക്കാവാം.

അടുത്ത അഞ്ചോ,പത്തോ വര്‍ഷത്തിനിടയില്‍ (മൊബൈല്‍ ഫോണ്‍ നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചതിനേക്കാള്‍) വിപ്ലവകരമായ ടെക്നോളജിയായി, ഒരു സ്വതന്ത്ര ജനകീയ മാധ്യമമായി ബ്ലോഗ് വളര്‍ച്ച പ്രാപിക്കുംബോള്‍ വിവേചനങ്ങളില്ലാത്ത ഒരു ജനാധിപത്യവ്യവസ്ഥയുടെ ഉദയത്തിനുകൂടി അതു കാരണമാകാം. അതുകൊണ്ടുതന്നെ ആ പ്രക്രിയക്ക് വേഗം പകരാന്‍ ബ്ലൊഗിനെക്കുറിച്ചുള്ള അറിവും,അതിന്റെ അനന്ത സാധ്യതകളെക്കുറിച്ചുള്ള ബോധവും സാധാരണ ജനങ്ങളിലെത്തിച്ചേരേണ്ടിയിരിക്കുന്നു. സാധാരണ ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നത് ഈശ്വര സാക്ഷാത്കാരം പോലെ മഹത്തായ അനുഭൂതി നല്‍കുന്ന പുണ്യകര്‍മ്മമാണ്.
മലയാളം ബ്ലോഗേഴ്സല്ലാത്തവര്‍ക്ക് ബ്ലോഗിങ്ങിന്റെ പ്രാഥമിക കാര്യങ്ങള്‍ ലളിതമായി നേരില്‍ പരിചയപ്പെടുത്തുന്ന ശില്‍പ്പശാലകളിലൂടെ ബ്ലോഗിങ്ങ് പ്രചരിപ്പിക്കുകയാണ് ബ്ലോഗ് അക്കാദമിയുടെ പ്രവര്‍ത്ത പരിപാടി.
മലയാളത്തെ സ്നേഹിക്കുന്ന ആര്‍ക്കും ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാം.ബ്ലോഗര്‍മാര്‍ക്ക് ഈ വേദിയില്‍ വലിപ്പച്ചെറുപ്പങ്ങളോ ഭേദഭാവങ്ങളോ ഇല്ല. എല്ലാവരും സമന്മാരും ബഹുമാന്യരുമാണ്.ബ്ലോഗിങ്ങ് ജനകീയമാകുന്നതോടെ,സുപരിചിതമാകുന്നതോടെ ഈ ബ്ലോഗ് അക്കാദമി സ്വയം ഇല്ലാതാകുന്നതായിരിക്കും.

ഇതുവരെ ലഭ്യമായ ബ്ലോഗിങ്ങിനെക്കുറിച്ചുള്ള എല്ലാ പ്രമുഖ ബ്ലോഗ്ഗര്‍മാരുടേയും ബ്ലോഗ് സഹായ പോസ്റ്റുകളും,അനുബന്ധ വിവരങ്ങളും സമാഹരിച്ച് ബ്ലോഗിനെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന്റെ CD യും പ്രിന്റുകളും, നല്‍കി സൌജന്യമായി ബ്ലോഗ് പരിശീലനം നല്‍കുന്ന കേരള ബ്ലോഗ് അക്കാദമിയുടെ പ്രവത്തനങ്ങളെ സഹായിക്കാന്‍ ഏവരോടും അഭ്യര്‍ത്ഥിക്കുന്നു.

15 comments:

Blog Academy said...

കൊല്ലം ജില്ലയില്‍ ബ്ലോഗ് ശില്‍പ്പശാല നടത്തണമെന്ന് ആഗ്രഹിക്കുന്ന സുമനസ്സുകള്‍ ദയവായി 2008 ഏപ്രില്‍ 27 ന് കോഴിക്കോട് വച്ച് നടത്തപ്പെടുന്ന ബ്ലോഗ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത് നന്നായിരിക്കുമെന്ന് അറിയിക്കട്ടെ. അവിടെ നിന്നും ലഭിക്കുന്ന പരിചയവും കൂട്ടായ്മയും പുതിയ ബ്ലോഗ് ശില്‍പ്പശാല നടത്തുന്നതില്‍ ഉപകാരപ്രദമായിരിക്കും.

Blog Academy said...

കൊല്ലം ബ്ലോഗ് ശില്‍പ്പശാലാ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ താല്‍പ്പര്യമുള്ള മാന്യ ബ്ലോഗര്‍മാര്‍ ഇവിടെ ഈമെയില്‍ വിലാസമോ ഫോണ്‍ നംബറോ സഹിതം കമന്റിടുകയോ,blogacademy@gmail.com എന്ന വിലായത്തില്‍ മെയിലയക്കുകയോ ചെയ്യുക.

വി. കെ ആദര്‍ശ് said...

i am ready to associate with kollam blog academy intiatives. plz contact me
V K Adarsh
Lecturer in Mechanical Engineering
Younus College of Engineering and Technology
Vadekkevila.PO,Pallimukku
Kollam

Mobile : 93879 07485
blog: www.blogbhoomi.blogspot.com
email: adarshpillai@gmail.com

Unknown said...
This comment has been removed by the author.
Unknown said...

പ്രിയ ആദര്‍ശ് , കൊല്ലത്ത് ബ്ലോഗ് ശില്പ ശാല നടത്താന്‍ മുന്നോട്ട് വന്നതില്‍ വളരെ സന്തോഷമുണ്ട് . ഞാന്‍ പല തവണ കൊല്ലത്ത് വന്നെങ്കിലും താങ്കളെ നേരില്‍ കാണാന്‍ പറ്റിയില്ല . ഏതായാലും കൊല്ലം ബ്ലോഗ് വര്‍ക്ക്ഷോപ്പില്‍ വെച്ച് കാണാമല്ലോ .

കൊല്ലത്ത് ശില്പശാല നടത്താ‍ന്‍ ആദര്‍ശ് തന്നെ എല്ലാ മുന്‍‌കൈയും എടുക്കേണ്ടതുണ്ട് . പ്രതീഷ് പ്രകാശ് എന്ന ബ്ലോഗ്ഗറെ ബന്ധപ്പെടാവുന്നതാണ് . ഞങ്ങള്‍ കണ്ണൂരില്‍ വിജയകരമായി നടത്തി . തുടര്‍ന്ന് ഏപ്രില്‍ 27ന് കോഴിക്കോട് വെച്ച് നടക്കുന്നു . കൊല്ലത്ത് നടത്താനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ക്ക് പങ്കെടുക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട് . എന്നാല്‍ ശില്പശാലയില്‍ ഞാനും മറ്റു ബ്ലോഗ്ഗേര്‍സും തീര്‍ച്ചയായും പങ്കെടുക്കും. ബ്ലോഗ്ഗിങ്ങില്‍ താല്പര്യമുള്ള സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് തീയ്യതിയും സ്ഥലവും തീരുമാനിച്ച് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമല്ലോ . ബ്ലോഗിങ്ങ് ജനകീയമാക്കുക എന്ന നമ്മുടെ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിന് ആദര്‍ശിന് ഏറെ സംഭാവനകള്‍ ചെയ്യാന്‍ കഴിയും .
സ്നേഹപൂര്‍വ്വം,
കെ.പി.എസ്.

ഞാന്‍ (പ്രതീഷ്)ആദര്‍ശിനെ ഉടനെ ബന്ധപ്പെടുമല്ലോ ..

കൊല്ലം അക്കാദമിയിലേക്ക് ആദര്‍ശിന് ഇന്‍‌വിറ്റേഷന്‍ ബ്ലോഗ് അക്കാദമി ഇതിനകം അയച്ചിട്ടുണ്ടാവുമെന്ന് കരുതുന്നു.

chithrakaran ചിത്രകാരന്‍ said...

സുകുമാരേട്ടാ,
ശ്രീ വി.കെ ആദര്‍ശിന് ഇന്വിറ്റേഷന്‍ അയക്കുകയും, അദ്ദേഹവുമായി ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്.
വി.കെ.ആദര്‍ശ് കോഴിക്കോട് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നുമുണ്ട് എന്നറിയിച്ചിരിക്കുന്നു.
..................
ഏപ്രില്‍ 27 നു നടക്കുന്ന കോഴിക്കോട് മലയാളം ബ്ലോഗ് ശില്‍പ്പശാലയെക്കുറിച്ചറിയാന്‍ ഇവിടെ ഞെക്കുക. കേരളത്തിലെ വിവിധ ജില്ലാ ബ്ലോഗ് ആക്കാദമി വാര്‍ത്തകളറിയാന്‍ ഇവിടേയും.

A Cunning Linguist said...

കൊല്ലത്ത് ഞാന്‍ മേയിലോ ജൂലൈ-യിലോ (ജൂലൈ-യില്‍ വരുവാന്‍ ആണ് സാധ്യത കൂടുതല്‌) കാണും (പഠന സംബന്ധിയായി ഞാന്‍ ഇപ്പോള്‍ ചെന്നൈയിലാണ്). എനിക്ക് പരിചയമുള്ള ഇംഗ്ലീഷ് ബ്ലോഗ്ഗര്‍മരെ കൂടി ഉള്‍പ്പെടുത്തമല്ലോ... അല്ലേ?

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ക്ലാസ്സ് ഏര്‍പ്പെടുത്താന്‍ എനിക്ക് സാധിക്കും. എന്റെ പരിചയത്തില്‍ രണ്ട് സ്കൂളുകള്‍ ഉണ്ട് (ഒരെണ്ണം ഞാന്‍ പഠിച്ചത്, അവിടെ സാധ്യതെ കുറവാണ്, മറ്റൊരെണ്ണം എന്റ അമ്മ പഠിപ്പിക്കുന്നത് , അവിടെ സാധ്യത കൂടുതലാണ്)

കോഴിക്കോട് ശില്പശാലയ്ക്ക് എല്ലാവിധ ഭാവുകങ്ങളും.

ബ്ലോഗ്ഗ് ഒരു ’സാഹിത്യ/കലാ മാധ്യമം’ എന്ന ടാഗ്ഗ് പലയിടത്തും കണ്ടു. ബ്ലോഗ്ഗ് എന്നത് വളരെ flexible (കലയോ, സാഹിത്യമോ, രാഷ്ട്രീയമോ അതോ ഇനിയും കണ്ടുപിടിക്കാത്ത എന്തെങ്കിലുമോ ആകട്ടെ) ആയ ഒരു മാധ്യമം എന്നാണ് എന്റെ കാഴ്ചപ്പാട്...

chithrakaran ചിത്രകാരന്‍ said...

സുഹൃത്തുക്കളേ...
നമ്മുടെതിരുവനന്തപുരം ബ്ലോഗ് ശില്‍പ്പശാല ഏറെക്കുറെ ഈ മാസം തന്നെ നടത്താനാകുമെന്ന് തോന്നുന്നു.ശില്‍പ്പശാല സംഘാടനത്തിന്റെ ഭാഗമായി അവിടെ പോസ്റ്റിട്ടിട്ടുണ്ട്.വായിക്കുക, പ്രോത്സാഹിപ്പിക്കുക,സഹായിക്കുക,സഹകരിക്കുക.

അഹങ്കാരി... said...

ആദര്‍ശ് സാറിനെ എനിക്കു പരിചയമുണ്ട്...
ഞാന്‍ പെരുമണ്‍ എന്‍‌ജി. വിദ്യാര്‍ത്ഥി ആണ്...
ഞാന്‍ പുതുതായി ബ്ലോഗിംഗ് തുടങ്ങിയ ഒരാളാണ്...മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും വിമര്‍ശാനങ്ങളും പ്രതീക്ഷിക്കുന്നു...

ബ്ലോഗ് അക്കാഡമിയില്‍ ചേരാന്‍ ആഗ്രഹമുണ്ട്...

Blog Academy said...

പ്രിയ അഹങ്കാരി,
വളരെ നല്ലത്. താങ്കള്‍ ആദര്‍ശ് മാഷെ ബന്ധപ്പെടുക. കൂടാതെ താങ്കളുടെ ഫോണ്‍ നംബറും, വിലാസ്സവും blogacademy@gmail.com ലേക്ക് മെയില്‍ ചെയ്യുക.
സസ്നേഹം.

Thadhagadhan said...

കൊല്ലം ബ്ളോഗ് ശില്പശാലയുമായി സഹകരിക്കുവാന്‍ താല്പര്യം ഉണ്ട്
email id:tdk6223@gmail.com

Blog Academy said...

thathagathanu swagatham.ഫോണ്‍ നംബറും വിലാസവും blogacademy@gmail.com ലേക്ക് അറിയിക്കുമല്ലോ.
സസ്നേഹം.

Kunjipenne - കുഞ്ഞിപെണ്ണ് said...

പുതിയ ആളാണ് കൊല്ലം ബ്ലോഗ് അക്കാഡമിയുമായി സഹകരിക്കാനാഗ്രഹമുണ്ട്.
kunjipenne@gmail.com
Ph: 9447430183

നിരൂപകന്‍ said...

ചിത്രകാരാ. ഡാ ബെടക്കെ... ഈ ശില്പശാല ന്ന് പറയണത് അന്റെ തറവാട്ടുവക്യാ ?

ഇയ്യില്ല്യാത്ത ഒരു ശില്പസാല കാണണംന്നാഗ്രഹള്ളോണ്ട് പറയാ,..

മോനെ.. ഇയ്യൊന്ന് മാറി നിന്നാളീ..

(ഇഞി, ചിത്രകാരൻ ഇല്ല്യാണ്ട് ശില്പസാല നടക്കില്ല്യ എന്നുണ്ടോ ബൂലോകരേ.. പറഞ്ഞാളീ.)

Blog Academy said...

2010 മെയ് 30 ന് കൊച്ചിയിലെ കലൂര്‍ മണപ്പാട്ടിപ്പറമ്പില്‍ പീടിയേക്കല്‍ റോഡിലുള്ള MECA ഹാളില്‍ ഉച്ചയ്ക്ക് 1 മണിക്ക് ശില്‍പ്പശാല നടത്താന്‍ ഏര്‍പ്പാടുകള്‍ നടന്നുവരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘാടക പ്രവര്‍ത്തകരായ സുദേഷ്,പ്രവീണ്‍,സജീഷ് എന്നിവരുമായി ബന്ധപ്പെടാം.

ബ്ലോഗ് ശിൽ‌പ്പശാലയിൽ പങ്കെടുക്കാൻ താൽ‌പ്പര്യം ഉള്ള പൊതുജനങ്ങൾ 9961999455, 09539137170, 9847547526 എന്നീ ഫോൺനമ്പറുകളിൽ വിളിച്ചു പേരു രജിസ്റ്റർ ചെയ്യുക.
കൂടുതല്‍ വിവരങ്ങള്‍ എറണാകുളം ബ്ലോഗ് അക്കാദമി ബ്ലോഗില്‍:എറണാകുളം ബ്ലോഗ് ശില്‍പ്പശാല

google malayalam writing tool